---
title: "പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം"
english_title: "Career Guidance Program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20071/career-guidance-program- thondischool"
published_at: "2022-01-10T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbcd78a1416_Picsart_22-01-10_11-37-57-719.jpg"
keywords: []
---

# പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം

> **Lead Summary:** പേരാവൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ,മേഖലയിലെ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ദ്വിദിന കരിയർ ഗൈഡൻസ് പ്രോഗ്രാം പേരാവൂർ നിയോജകമണ്ഡലം എം എൽ എ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്തപ്പാൻ തട്ടിൽ അദ്ധ്യക്ഷനായ യോഗത്തിൽ. പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ.വി. സ്വാഗതം പറഞ്ഞു. ഹൈസ്കൂൾ ഹെഡ് മാസ്റ്റർ തോമസ് വി.വി., കളകടറേറ്റ് ഒഫീഷ്യൽ ദീപതി , സ്റ്റാഫ് സെക്രട്ടറി തോമസ് എം.ടി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി.സി.എം.വൈ. പ്രിൻസിപ്പാൾ മുനീർ ടി. കെ. ക്യാമ്പ് വിശദീകരണം നടത്തി.

## Article Content

പേരാവൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ,മേഖലയിലെ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ദ്വിദിന കരിയർ ഗൈഡൻസ് പ്രോഗ്രാം പേരാവൂർ നിയോജകമണ്ഡലം എം എൽ എ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്തപ്പാൻ തട്ടിൽ അദ്ധ്യക്ഷനായ യോഗത്തിൽ. പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ.വി. സ്വാഗതം പറഞ്ഞു. ഹൈസ്കൂൾ ഹെഡ് മാസ്റ്റർ തോമസ് വി.വി., കളകടറേറ്റ് ഒഫീഷ്യൽ ദീപതി , സ്റ്റാഫ് സെക്രട്ടറി തോമസ് എം.ടി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി.സി.എം.വൈ. പ്രിൻസിപ്പാൾ മുനീർ ടി. കെ. ക്യാമ്പ് വിശദീകരണം നടത്തി.

കരിയർ ഗൈഡൻസ് കോ ഓർഡിനേറ്റർ  ജെക്സിൻ റ്റി.ജോസ് നന്ദി പറഞ്ഞു. പേരാവൂരിലെയും സമീപ സ്കൂളുകളിൽ നിന്നുമായി 100 വിദ്യാർത്ഥികളാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നത്. കുട്ടികൾക്ക് ഏറെ പ്രയോജനകരമായ ഈ പ്രോഗ്രാം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20071/career-guidance-program- thondischool)